കണ്ണൂര്‍: തമിഴ്നാട്, കേരള വിജയയാത്രയുടെ ഭാഗമായി 26 ന് കണ്ണൂരിലെത്തുന്ന ശൃംഗേരി ശാരദാപീഠം ജഗദ്ഗുരു ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ, ശിഷ്യന് ശ്രീ ശ്രീ വിധുശേഖര ഭാരതി എന്നിവര്‍ക്ക് ഭക്തജനങ്ങളും ശിഷ്യസമൂഹങ്ങളും ചേര്‍ന്ന് തളാപ്പ് ചിന്മയവനിതാ കോളജില്‍ പൗരസ്വീകരണം നല്‍കും. 26ന് വൈകീട്ട് അഞ്ചരക്ക് കോളജില്‍ പൂര്‍ണകുംഭ വേദഘോഷത്തോട് കൂടിയായിരിക്കും സ്വീകരണം നല്‍കുക. തുടര്‍ന്ന് ശാരദചന്ദ്രമൗലീശ്വര പൂജയും അനുഗ്രഹപ്രഭാഷണവും നടത്തുന്നമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 27ന് കാലത്ത് എട്ട് മുതല്‍ 12 വരെ ദര്‍ശനവും പാദുക പൂജ ഭിക്ഷാസമര്പണം എന്നിവക്ക് സൗകര്യമുണ്ടായിരിക്കും. സ്വീകരണയോഗത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, ഡോ.ശിവരാമകൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ശിവരാമകൃഷ്ണന്, അനില്കര്സന്ദാസ്, കെ.കെ. രാജന്, മഹേഷ് ചന്ദ്രബാലിഗ, ജയാനന്ദന് പാറയില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: