ആലപ്പുഴ: ജില്ലാ കോടതിയിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍, നടപടിയില്ല. ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിക്ക് സമീപത്തെ ടാങ്കാണ് പൊട്ടിയൊലിക്കുന്നത്. കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും പരിസരത്ത് നില്ക്കാന് പോലും കഴിയാത്ത അവസ്ഥയാണുള്ളത്.
കോടതിഹാളില്‍ പോലും ദുര്‍ഗന്ധം വമിക്കുന്നു. മഴക്കാലത്ത് സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മലിനജലം മഴവെള്ളവുമായി ചേര്‍ന്ന് കോടതി പരിസരമാകെ കെട്ടികിടക്കുന്നു. ഇതില്‍ ചവിട്ടി കോടതിയിലെത്തുന്നവര്‍ക്ക് പകര്‍ച്ചവ്യാധി ഉറപ്പാണെന്ന് കക്ഷികള്‍ പറയുന്നു. നാടാകെ പകര്‍ച്ചപ്പനിയുടെ പേരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി അവകാശപ്പെടുമ്പോഴാണ് കോടതിയിലെ ദുരവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: