ആലപ്പുഴ: ചുക്ക്, മല്ലി, വെളുത്തുള്ളി, പനിക്കൂര്‍ക്കയില, തുളസിയില, കുരുമുളക്, കരിപ്പെട്ടി അല്പം മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തുണ്ടാക്കുന്ന കാപ്പി പകര്‍ച്ചപ്പനിക്ക് പ്രതിരോധമാണ്.
പനിയുടെ ആരംഭത്തില്‍ ആരോഗ്യ സ്ഥിതിക്കനുസരിച്ച് ലഘുവായ ഉപവാസം നല്ലതാണ്. ലഘുവും അപ്പോള്‍ ഉണ്ടാക്കിയതുമായ ഭക്ഷണം ചൂടോടെ കഴിക്കണം. പൂര്‍ണ വിശ്രമം ആവശ്യം.
വൈദ്യനിര്‍ദ്ദേശം അനുസരിച്ച് മരുന്നുകള്‍ കഴിക്കണം. വേപ്പെണ്ണയും പുകയിലക്കഷായവും കൂടിച്ചേര്‍ന്ന മിശ്രിതം കൊതുകിനെതിരായ ജൈവ കീടനാശിനിയാണ്. വേപ്പെണ്ണയും പച്ചക്കര്‍പ്പൂരവും 4:1 അനുപാതത്തില്‍ യോജിപ്പിച്ച് രാസ ലായനിക്കു പകരം കൊതുക് നശീകരണ യന്ത്രത്തില്‍ നിറച്ച് ഉപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങളില്ലാതെ കൊതുകിനെ മുറികളില്‍ നിന്ന് അകറ്റാം.
പ്രശസ്തമായ അപരാജിത ചൂര്‍ണ്ണം പുകച്ചാല്‍ വീട്ടിലും പറമ്പിലുമുള്ള കൊതുകുകള്‍ നശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: