ആലപ്പുഴ: പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്നതിന് പ്രധാന കാരണം വ്യക്തികള്‍ക്കുണ്ടാകുന്ന പ്രതിരോധക്കുറവാണെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ ജില്ലാ കമ്മറ്റി.
പനിക്കാലത്ത് ആവശ്യമായ മുഴുവന്‍ പേര്‍ക്കും ശാസ്ത്രീയമായ ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്നതിന് ജില്ലയിലെ 12 സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികള്‍, 87 സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറികള്‍, 350 സ്വകാര്യ ആയുര്‍വേദ ക്ലിനിക്കുകള്‍ എന്നിവ സജ്ജമാണ്.
ആവശ്യമായ മുഴുവന്‍ സ്ഥലത്തും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ ഡോക്ടര്‍മാരുടെ സൗജന്യ സേവനം ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് തയ്യാറാക്കി.
താത്പര്യമുള്ള സംഘടനകള്‍ 9446918019 നമ്പരില്‍ ജില്ലാ സെക്രട്ടറിയെ ബന്ധപ്പെടണം. ജില്ലാ പ്രസിഡന്റ് ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ സെക്രട്ടറി ഡോ. രാജേഷ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: