ചെറുതോണി: കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ കാറ്റില്റോഡരുകില് നിന്നിരുന്ന വാകമരം കടപുഴകിവീണ് മെഡിക്കല്‍ ലാബ് തകര്‍ന്നു. ജില്ലാ ആശുപത്രിക്ക് മുന്നില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ലാബിന് മുകളിലേക്കാണ് വന്‍ മരം വീണത്.
രാത്രിയായതിനാല്‍ വന്‍ദുരന്തമൊഴിവായി. ഇന്നലെ രാവിലെ ഇടുക്കി ഫയര്‍ഫോഴ്സെത്തി ഒരുമണിക്കൂറിലേറെ സമയം വേണ്ടിവന്നു മരം മുറിച്ചുമാറ്റാന്‍. ലാബ് കെട്ടിടം ഭാഗീകമായി തകര്‍ന്നു.
അപകടഭീഷണിയിലായ മരം മുറിച്ചു മാറ്റാന്‍ സമീപ ലാബുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: