പള്ളുരുത്തി: ഗുരുദേവ സംസ്കൃതിയുടെ ഏഴാമത് വാര്‍ഷിക പൊതുയോഗം 25ന് നടക്കും. പള്ളുരുത്തി എ ടി എസ് സെന്റര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ സംഘടന പ്രസിഡന്റ് സി. പി. കിഷോര്‍ അദ്ധ്യക്ഷനാകും. എസ്എന്‍ഡിപി യോഗം കൊച്ചി താലൂക്ക് പ്രസിഡന്റ് എ. കെ. സന്തോഷ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇ.കെ.മുരളീധരന്, രമണി മോഹന്‍, ഭാനുമതി ടീച്ചര്‍, കോരു രാജന് ,കെ.എസിദ്ധാര്ത്ഥന് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
യോഗത്തില്‍ എം. വി. ബെന്നി, വി.പി. ശ്രീലന്, പി.എസ്സ്. സൗഹാര്‍ദ്ദന്‍, സി. കെ. ടെല്‍ഫി, ഷൈന്‍ കൂട്ടുങ്കല്‍, പ്രഭാവതി തങ്കപ്പന്, സീന സത്യശീലന്, കെ. വി. സരസന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: