കോട്ടയം: കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കോട്ടയം കോക്കനട്ട് ഓയില്‍ മില്ലിന്റെയും കൊപ്രാ ഡ്രയറുകളുടെയും ഉദ്ഘാടനം 26ന് നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് കടനാട് കൊടുംപിടി വിസിബ് ഓഡിറ്റോറിയത്തില്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ.എം.മാണി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കൊപ്രാ ഡ്രയറിന്റെ ഉദ്ഘാടനം ജോസ്.കെ.മാണി എംപിയും വെളിച്ചെണ്ണ വിപണന ഉദ്ഘാടനം ആന്റോ ആന്റണി എംപിയും നിര്‍വ്വഹിക്കും.
6000ല്‍പ്പരം കര്‍ഷകരില്‍ നിന്നായി സമാഹരിച്ച 125ലക്ഷം രൂപയുടെ ഓഹരി മൂലധനമാണ് കോട്ടയം കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിക്കുള്ളത്. കമ്പനിയുടെ ആഭിമുഖ്യത്തില്‍ 30ല്‍പരം ഔട്ട്ലെറ്റുകള് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. മായംകലരാത്തതും പ്രകൃതിദത്തവുമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് ഉപഭോക്താക്കളില്‍ എത്തിക്കുയാണ് കമ്പനിയുടെ ലക്ഷ്യം. ഉല്‍പ്പാദനവും സംരംഭവും സംസ്കരണവും വിപണനവും നടത്തുന്നത് കര്‍ഷക കൂട്ടായ്മയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: