തൃശൂര്‍: മതേതരത്വവും സമത്വഭാവനയും ഭാരതീയര്‍ക്ക് നൈസര്‍ഗികമായുള്ള ഗുണമാണെന്നും അതാരും പഠിപ്പിക്കേണ്ടെന്നും സ്വാമി പുരുഷോത്തമാനന്ദസരസ്വതി.
ഭാരതീയ വാണിജ്യ വ്യവസായസമിതി തൃശൂരില്‍ സംഘടിപ്പിച്ച റംസാന് സൗഹൃദകൂട്ടായ്മയും ഇഫ്താര്‍ വിരുന്നും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.
മതേതരത്വം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരുടെ താല്പര്യം ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുക എന്നതാണ്. സ്വാമി പറഞ്ഞു. സമിതി സംസ്ഥാന പ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷനായിരുന്നു.
ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍, ബിഷപ്പ് യോഹന്നാന് മാര്‍ ഔസേഫ്, ബാദുഷതങ്ങള്‍, സമിതി വൈസ് പ്രസിഡണ്ട് വര്‍ഗീസ്, പി.വി.സുബ്രഹ്മണ്യന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: