കടുത്തുരുത്തി: നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ശുചിമുറികള്‍ തുറന്നു കൊടുക്കുന്നില്ല. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പെരുവ ബസ് സ്റ്റാന്‍ഡില്‍ പണികഴിപ്പിച്ചിരിക്കുന്ന ശുചിമുറികളാണ് തുറന്നു കൊടുക്കാത്തത്.
പെരുവ മാര്‍ക്കറ്റ് നവീകരണത്തിന്റെ ഭാഗമായി എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 28 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്. ദിവസവും ആയിരക്കണക്കിന് ആള്ക്കാര് വന്നു പോകുന്ന ടൗണില്‍ ശുചിമുറിയില്ലത്തതിനാല് ജനം ബുദ്ധിമുട്ടുകയാണ്.
പിറവം റോഡിലുള്ള ശുചിമുറിയില്‍ കയറണമെങ്കില്‍ മൂക്ക് പൊത്തണം. ബസ് സ്റ്റാന്‍ഡില്‍ ആധുനിക നിലവാരത്തില്‍ പണിത ശുചിമുറിയുടെ എല്ലാ ജോലികളും തീര്‍ന്നിട്ടും തുറന്നു കൊടുക്കാത്തതുമൂലം ഇപ്പോള്‍ സ്റ്റാന്‍ഡില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഇവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സമീപ വീടുകളെയാണ് ആശ്രയിക്കുന്നത്. എത്രയും വേഗം ശുചിമുറികള്‍ തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: