കണ്ണൂര്‍: ആത്മീയ ബുദ്ധിയും സംരംഭകത്വ വിജയവും കുടുംബ വ്യാപാരത്തില്‍’ എന്ന വിഷയത്തില്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് സുനിത രവീന്ദ്രനാഥ് ഡോക്ടറേറ്റ് നേടി. ചെന്നൈ ലയോള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിലാണു ഗവേഷണം നടത്തിയത്.
കണ്ണൂര്‍ കൃഷ്ണ ജ്വല്‍സ് മാനേജിങ് പാര്‍ട്ട്ണര്‍ ഡോ. സി.വി.രവീന്ദ്രനാഥിന്റെ മൂത്ത മകളാണ്. കൃഷ്ണ ജ്വല്‍സ്, കൃഷ്ണ ബീച്ച് റിസോര്‍ട്ട് എന്നീ സ്ഥാപനങ്ങളുടെ സി.ഇ.ഒയും ശിവോഹം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമാണ്.
ചിന്മയ വിദ്യാലയത്തിലെ പഠനശേഷം ചെന്നൈ ഐ.എച്ച്.എമ്മില്‍ നിന്ന് ബി.എസ്.സി ഹോട്ടല്‍ മാനേജ്മെന്റ് പാസായ സുനിത മഹര്‍ഷി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്നു വേദിക് മാനേജ്മെന്റില്‍ എം.ബി.എയും നേടിയിട്ടുണ്ട്. രജീഷ് രഘുനാഥാണ് ഭര്‍ത്താവ്. സഹസ്ര, ഋഗ്വേദ് എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: