മുണ്ടക്കയം: വരിക്കാനി ഗ്രീന്‍നഗര്‍ റസിഡന്റ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് വടശേരിയില്‍ റോബിനെ പെരുവന്താനം പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ റസിഡന്റ്സ് അസോസിയേഷന് പ്രതിഷേധിച്ചു. എസ്ഐയുടെ മനുഷ്യത്വമില്ലാത്ത നടപടിക്കെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എല്‍ ശ്രീനിവാസന്, ഷാതോമസ്, പി.എന്‍ രവി, രാജു ജോസഫ്, ജോസഫ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
മുണ്ടക്കയം:വ്യാപാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റി പ്രതിഷേധിച്ചു. യാതൊരു കുറ്റവും ചെയ്യാത്ത ആളെ അധിഷേപിക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്ത എസ്ഐയുടെ നടപടിയെ യോഗം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: