കണ്ണൂര്‍: എസ്ബിടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളില്‍ നിന്ന് വിമരിച്ചവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ലയനത്തിന് ശേഷം നിര്‍ത്തലാക്കിയതില്‍ എസ്ബിടി റിട്ടയറീസ് അസോസിയേഷന് ദേശീയ സെക്രട്ടറി എ.സി.മാധവന് പ്രതിഷേധിച്ചു. ലയനത്തിന് മുമ്പ് നിലവിലുള്ള ആനുകൂല്യങ്ങള്‍ തുടരുമെന്ന് ഉറപ്പുനല്‍കിയ എസ്ബിഐ മാനേജ്മെന്റ് മരണാനന്തര സഹായനിധി, വാര്‍ഷിക മെഡിക്കല്‍ അലവന്‍സ്, മെഡിക്കല്‍ സ്കീം എന്നിവ ഏകപക്ഷീമായി നിര്‍ത്തലാക്കിയതിന് യാതൊരു ന്യായീകരണവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്ബിടിയില്‍ നിന്ന് വിരമിച്ചവര്‍ മുഴുവന്‍ സംഘടനാ കേഡര്‍ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: