ന്യൂദല്‍ഹി: ചൈനയില്‍ നിന്ന് പാലും പാലുല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് ഇന്ത്യ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരം 2018 ജൂണ്‍ 23 വരെ വിലക്ക് നീട്ടിയെന്നാണ് സൂചന.
പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന മെലാമിന്‍ എന്ന രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈനയില്‍ നിന്ന് പാലും പാല് ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ 2008-ല്‍ വിലക്കേര്‍പ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: