മണ്ണന്തല: വാട്ടര്‍അതോറിറ്റിയുടെ കരാര്‍പണിക്കെത്തിയ ജീവനക്കാരനെയും സഹപ്രവര്‍ത്തകനെയും ആക്രമിച്ചതുമായി ബന്ധപ്പെട്ട് 3 പേരെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. പൗഡിക്കോണം രാഹുല്‍ കോട്ടേജില്‍ രാഹുല്‍ (22), നെട്ടയം അഭിരാമത്തില്‍ അഭിജിത്ത് (22), പാറോട്ടുകോണം സ്വദേശി സജീവ് (35) എന്നിവരാണ് പിടിയിലായത്. ഇന്നലെ പകല്‍സമയത്തായിരുന്നു സംഭവം. കഴക്കൂട്ടം പോങ്ങുംമൂട് സെക്ഷന്‍ ഓഫീസിലെ കരാര്‍ പണിക്കാരന് പോങ്ങുംമൂട് പനച്ചവിള ലെയിന്‍ സ്വദേശി അഭിലാഷിനെയും സഹപ്രവര്‍ത്തകനെയുമാണ് സംഘം ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: