ഒട്ടാവ: പല്‍ബീന്ദര്‍ കൗര്‍ ഷേര്‍ഗില്‍ കാനഡ സുപ്രീം കോടതിയിലെ ആദ്യ വനിതാ സിഖ് ജഡ്ജിയായി, പഞ്ചാബില്‍ ജനിച്ച് കുടുംബത്തോടൊപ്പം നാലാം വയസില്‍ കാനഡയിലേക്ക് കുടിയേറിയയാളാണ് ഷേര്‍ഗില്‍. നീതിന്യായ മന്ത്രി ജോഡി വില്‍സണ്‍ റേബൗള്ഡാണ് വിവരം അറിയിച്ചത്.
മനുഷ്യാവകാശ അഭിഭാഷകയാണ്. സിഖുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിരന്തരം പോരാടിയിരുന്നു. സിഖ് വിദ്യാര്‍ഥികള്‍ക്ക് കൃപാണ്‍ ധരിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ശ്രദ്ധേയം. പഞ്ചാബിലെ റൂര്‍ക്ക കാലനിലാണ് ജനനം. ഭത്താവ് പഞ്ചാബിലെ ഷഹീദ് ഭഗത് സിങ്ങ് നഗര്‍ സ്വദേശിയാണ്.
ഗേര്ഗില് ആന്‍ഡ് കമ്പനിയെന്നപേരില് അഭിഭാഷക സ്ഥാപനം നടത്തിവരികയായിരുന്നു. താമസം ഭര്‍ത്താവിനും മകള്‍ക്കു ഇരട്ടപ്പുത്രന്മാര്ക്കും ഒപ്പം സറേയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: