അങ്കാറ: ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തുര്‍ക്കിയിലെ സ്കൂള്‍ കുട്ടികള്‍ക്ക് ഇനി പഠിക്കേണ്ട. ഹൈസ്കൂള്‍ വരെയുള്ള ക്ലാസുകളില്‍ നിന്ന് ഇതൊഴിവാക്കാന്‍ തുര്‍ക്കിയിലെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. സൗദി അറേബ്യയ്ക്കു ശേഷം പരിണാമ സിദ്ധാന്തം ഒഴിവാക്കുന്ന മുസ്ലിം രാജ്യമാണ് തുര്‍ക്കി.
2019 മുതല്‍ പുതിയ പാഠ്യക്രമം നിലവില്‍ വരുമെന്ന് തുര്‍ക്കി വിദ്യാഭ്യാസ വകുപ്പിന്റെ കരിക്കുലം കമ്മിറ്റി അധ്യക്ഷന്‍ അല്പസ്ലാന് ദുരുമസ് പറഞ്ഞു. അതേസമയം, ഇത് കോളേജുകളില്‍ പഠിപ്പിക്കും. കോളേജിലെത്തുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ ചിന്താശേഷി വര്‍ധിക്കുമെന്നതിനാല്‍ പഠനം സുഗമമാകുമെന്നും ഇദ്ദേഹം പറഞ്ഞു. കരിക്കുലം കമ്മിറ്റിയുടെ തീരുമാനം തുര്‍ക്കി പ്രസിഡന്റ് തയിപ്പ് എര്ദോഗന് അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: