ആലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് കുട്ടനാട് കര്‍ഷക സംരക്ഷണ സമിതി ഈമാസം 26 മുതല്‍ ജൂലൈ ഒന്നുവരെ സത്യഗ്രഹ സമരം നടത്തും. രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെ രാമങ്കരി പിഎച്ച്ഡി ഗ്രൗണ്ടിലാണ് സമരം. കുട്ടനാട് വികസന സമിതി, എസ്എന്‍ഡിപി, എന്‍എസ്എസ്, കെപിഎംഎസ് എന്നീ സംഘടനകളുടെ കര്‍ഷക പ്രസ്ഥാനങ്ങള്‍ സംയുക്തമായാണ് കുട്ടനാട് കര്‍ഷക സംരക്ഷണ സമിതി രൂപീകരിച്ചത്. 26ന് രാവിലെ 11ന് തോമസ് ചാണ്ടിഎംഎല്എ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന് മാര്‍ തോമസ് തറയില്‍ അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: