ആലപ്പുഴ: നെടുമുടിയെ മാതൃകാ പഞ്ചായത്തായി മാറ്റാന്‍ വിപുലമായ പദ്ധതികളുമായി ജീവകാരുണ്യ സംഘടനയായ റീച്ച് വേള്‍ഡ് വൈഡ് രംഗത്ത്. മാലിന്യ നിര്‍മാര്‍ജ്ജനം, ശുചീകരണം, ബോധവത്കരണം സ്കൂളുകളുടെ വികസനം, ഭവന നിര്‍മ്മാണം തുടങ്ങിയ പദ്ധതികളാണ് പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്നത്. പതിനഞ്ചാം വാര്‍ഡിലെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പദ്ധതിയുടെ ആദ്യഘട്ടം ഇന്ന് ആരംഭിക്കും. 4,672 കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. പ്രദേശത്തെ 13 സ്കൂളുകളുടെയും 12 വായനശാലകളുടെയും നിലവാരം ഉയര്‍ത്തും. പഞ്ചായത്തിലെ കുട്ടികളെ സ്പോണ്സര് ചെയ്യാനും പദ്ധതിയുണ്ടെയന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ചാക്കോ, വൈസ് പ്രസിഡന്റ് യശോദാ സുകുമാരപിള്ള, റൂബി ആന്റണി, എം. ആഗ്രഹ് എന്നിവര്‍ പത്രസമ്മളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: