ആലപ്പുഴ: മാലിന്യ ദൂരീകരണം തദ്ദശേസ്വയംഭരണ സ്ഥാപനങ്ങളുടെ ബാദ്ധ്യതയാണെന്ന് മന്ത്രി ജി. സുധാകരന്. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കേവ മാദ്ധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യസംസ്കരണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ട ജോലി വിലയിരുത്തണം. 27, 28, 29 തീയതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഇപ്പോള്‍ ശക്തമായി മുന്നോട്ടുവന്നിട്ടുണ്ട്. എത്ര നഗരസഭാംഗങ്ങള്‍ ശുചീകരണത്തിന് ഇറങ്ങിയെന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: