ഏറ്റുമാനൂര്‍: ചെറുവാണ്ടൂര്‍ യൂണിവേഴ്സിറ്റി ക്യാമ്പസിനടുത്ത് താമസിക്കുന്ന കുടുംബത്തെ വീടുകയറി ആക്രമിച്ച കേസിലെ മൂന്നു പ്രതികള്‍ കീഴടങ്ങി .കൊലപാതകമടക്കം നിരവതി കേസിലെ പ്രതിയായ ചെറുവാണ്ടൂര്‍ പടിഞ്ഞാതെ കുറ്റി വീട്ടില്‍ ജോളി സ്റ്റീഫന്‍ (47) ,ചെറുവാണ്ടൂര്‍ എസ്.എം.ഇ .കോളനിയില്‍ ചാമക്കാല ബിജു (27) ,സഹോദരന് നിഖില്‍ (കുഞ്ഞാച്ചന് ) എന്നിവരാണ് ഏറ്റുമാനൂര്‍ പോലീസിനു മുന്‍പാകെ കീഴടങ്ങിയത്.ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.കഴിഞ്ഞ ദിവസം രാത്രി ചെറുവാണ്ടുര് ഉണ്ണികിടങ്ങള്തൊട്ടിയില് സജിമോന്‍ (44) ഭാര്യ അമ്പിളി (43) , ആകമിച്ച കേസിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. സജിമോനെയും ഭാര്യയെയും കമ്പിവടിക്ക് കാലുകള്‍ തല്ലി ഒടിച്ച ശേഷം വീടിനോടു ചേര്‍ന്നുള്ള കടയും തല്ലിതകര്‍ത്തു.പരിക്കേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍ത്സയിലാണ്. ഏറ്റുമാനൂര്‍ സി.ഐ.എം ജെ .മാര്‍ട്ടില്‍ ,എസ്.ഐ.പ്രശാന്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: