വണ്ടിപ്പെരിയാര്‍: കുമളി ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി ലക്ഷദ്വീപുകാരന് അറസ്റ്റില്‍. കില്റ്റണ് അയലന്റ് ഷാഹിത മന്‍സില്‍ സമീര്‍ റഹ്മാന്(22) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 500 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം തമിഴ്നാട്ടില്‍ നിന്നും എത്തിയ പ്രതി ചെക്ക്പോസ്റ്റ് നടന്ന് കടക്കാന്‍ ശ്രമിക്കുന്നതിടെയാണ് പിടിയിലാവുന്നത്. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാജി എസിന്റെ നേതൃത്വത്തില്‍ കുമളി ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് കേസ് പിടികൂടുന്നത്. പ്രത
ിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: