കോഴിക്കോട്: സര്‍ക്കാര്‍ സ്കൂളുകള്ക്കൊപ്പം എയ്ഡഡ് വിദ്യാലയങ്ങളുടെയും നിലവാരമുയര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതികളാവിഷ്കരിക്കുന്നതായും പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ആത്മവിശ്വാസം വളര്‍ത്താനുതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.പ്രദീപ്കുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍, കൗണ്‍സിലര്‍മാരായ എം. രാധാകൃഷ്ണന്, പി. കിഷന്‍ചന്ദ്, വിഎച്ച്എസ്ഇ അസി. ഡയറക്ടര്‍ ശെല്‍വമണി, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: