ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി പിന്തുണ അഭ്യര്‍ത്ഥിച്ചുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന്റെ രാജ്യ വ്യാപക സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ജന്മനാടായ ഉത്തര്‍പ്രദേശില്‍ നിന്ന് സന്ദര്‍ശനത്തിന് തുടക്കമിടും.
തലസ്ഥാനമായ ലക്നൗവിലെത്തുന്ന അദ്ദേഹം എംപിമാരെയും എംഎല്‍എമാരെയും നേരില്‍ക്കണ്ട് പിന്തുണ തേടും. യുപിയിലാണ് ഏറ്റവുമധികം എംഎല്‍എമാരും എംപിമാരുമുള്ളത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കോവിന്ദിനെ അനുഗമിക്കും.
എന്‍ഡിഎക്ക് വലിയ പിന്തുണയുള്ള സംസ്ഥാനങ്ങള്‍ അദ്ദേഹം നേരിട്ട് സന്ദര്‍ക്കും. അല്ലാത്ത സംസ്ഥാനങ്ങളിലെ എംപിമാരും എംഎല്‍എമാരുമായി അയല്‍ സംസ്ഥാനങ്ങളില്‍ കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: