ഡെര്‍ബി: വനിതാ ലോകകപ്പില്‍ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ 35 റണ്‍സിന് തോൽപിച്ചു. ആദ്യം ബാറ്റുചെയ്ത് 281 റണ്‍സെടുത്ത ഇന്ത്യ എതിരാളികളെ 246 റണ്‍സിന് പുറത്താക്കി. നാലുപേരെ റണ്ണൗട്ടാക്കിയ ഫീല്‍ഡിങ് മികവാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.
72 പന്തില്‍ 11 ബൗണ്ടറിയും രണ്ടു സിക്സറുമടിച്ച് 90 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാനയാണ് കളിയിലെ താരം. സ്കോര്‍: ഇന്ത്യ 50 ഓവറില്‍ 3-ന് 281; ഇംഗ്ലണ്ട് 47.3 ഓവറില്‍ 246-ന് പുറത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: