ശ്രീനഗര്‍: കശ്മീരില്‍ സ്കൂളിൽ ഒളിച്ചിരുന്ന ഭീകരനെ സുരക്ഷാ സേന വധിച്ചു. ശ്രീനഗറിനു സമീപം പാന്തചൗക്ക് പ്രദേശത്തെ ദല്‍ഹി പബ്ലിക് സ്കൂളിനുള്ളിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്.
പുലര്‍ച്ചെ മൂന്നരയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. നേരത്തെ ഒരു സിആര്‍പിഎഫ് ജവാന് ഈ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്‍സ്പെക്ടര്‍ സഹിബ് ശുക്ളയാണ് കൊല്ലപ്പെട്ടത്. രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: