തിരുവനന്തപുരം : വ്രതശുദ്ധിയുടെ മുപ്പത് ദിവസങ്ങള്‍ക്കു ശേഷം മുസ്ലീംസമൂഹം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. കനത്ത മഴയിലും പരസ്പര സ്നേഹത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ട് വിശ്വാസികള്‍ പളളികളില്‍ ഈദ് സമസ്കാരത്തിന് ഒത്തുകൂടി.
കാസര്‍കോട് ജില്ലയിലും മംഗളൂരുവിലും ഇന്നലെയായിരുന്നു പെരുന്നാള്‍. കര്‍ണാടക ഭട്കലില്‍ മാസപ്പിറവി ദൃശ്യമായതിനാലാണ് ജില്ലയില്‍ ഇന്നലെ പെരുന്നാള്‍ ആഘോഷിച്ചത്.ഓമാനിലും ഇന്നാണ് പെരുന്നാള്‍
മൈലാഞ്ചിച്ചേലും പുത്തല്‍ വസ്ത്രങ്ങളുമായി പുതിയ ജീവിതത്തെ വരവേല്‍ക്കുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും ഈദ് ആശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: