മുംബൈ: അമ്പത്തിനാലാമത് ഫെമീന മിസ് ഇന്ത്യ 2017 വേദിയില്‍ ഹരിയാനയില്‍ നിന്നുള്ള മാനുഷി ചില്ലാറിന് ഫെമിന മിസ്സ് ഇന്ത്യ 2017 കിരീടം. ഞായാറാഴ്ച വൈകിട്ട് മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോയിലാണ് വിജയിയെ പ്രഖ്യാപിച്ചത്.
ജമ്മു കാഷ്മീരില്‍ നിന്നുള്ള സനാ ദുഅ, ബീഹാറില്‍ നിന്നുള്ള പ്രിയങ്ക കുമാരി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ശനിയാഴ്ച രാത്രി മുംബൈ യാഷ് രാജ് സ സ്റ്റുഡിയോയില്‍ നടന്ന മത്സരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പത് പേരാണ് പങ്കെടുക്കാനെത്തിയിരുന്നത്.
ദല്‍ഹി ഭഗത്ഫൂല്‍ സിംഗ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് മാനുഷി ചില്ലാര്‍. ദല്‍ഹി സെന്റ് തോമസ് സ്കൂളിലും ഭഗത്ഫൂല്‍ സിംഗ് ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലും വിദ്യാഭ്യാസം നടത്തിയ മനുഷി ചില്ലാറിന്റെ രക്ഷിതാക്കളും ഡോക്ടര്‍മാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: