ഇടുക്കി: എസ്എന്‍ഡിപി ഓഫീസിനും ക്ഷേത്രത്തിനും നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍.
ജില്ലയിലെ ഏഴ് എസ്എന്‍ഡിപി യൂണിയനുകളുടെയും നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് തൊടുപുഴ യൂണിയന് പ്രസിഡന്റ് അഡ്വ.എസ്. പ്രവീണ്‍ അറിയിച്ചു.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ബിഡിജെഎസ്, അഖില കേരള വിശ്വകര്‍മ്മ മഹാസഭ, കെപിഎംഎസ് എന്നീ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: