വെള്ളറട: ആനാവൂര്‍ മേഖലയില്‍ സിപിഎം-പോലീസ് ഗൂഢാലോചനയുടെ ഫലമായി രണ്ട് ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി.
ആനാവൂരിലെ സിപിഎം നേതാവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന ഗൂഢാലേചനയുടെ ഫലമായാണ് ഇപ്പോഴത്തെ കള്ളക്കേസ്.സിപിഎമ്മിന്റെ ബോര്‍ഡ് അവരു തന്നെ തകര്‍ത്തിട്ട് ബിജെപി പ്രവര്‍ത്തകരായ സന്തോഷിനെയും ശരണിനെയും കള്ള കേസ് ചുമത്തി പോലീസ് പിടികൂടുകയായിരുന്നു.ആനാവൂര്‍ മേഖലയിലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ രാത്രിയുടെ മറവില്‍ പോലീസ് കയറി ഭീഷണിപ്പെടുത്തുന്നത് പതിവാണ്. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പോലും പോലീസ് കയറി വിളയാടുകയാണെന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.
പോലീസ് സിപിഎം നേതാക്കളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും ബിജെപിയുടെ പ്രവര്‍ത്തകരെ ദ്രോഹിച്ചാല്‍ ജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ബിജെപി പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് കെല്ലയില്‍ അജിത്ത് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: