ആലപ്പുഴ: തപസ്യ കലാ സാഹിത്യ വേദി ജില്ലാ വാര്‍ഷികം സംസ്ഥാന സഹ സംഘടനാ സെക്രട്ടറി തീരുര്‍ രവീന്ദ്രന് ഉത്ഘാടനം ചെയ്തു. ജില്ലാ സംഘടനാ സെക്രട്ടറി കണ്ണന് തലവടി അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ ഉപജില്ലാ സംഘടനാ സെക്രട്ടറി അനു കൃഷ്ണന്, ആലപ്പുഴ ഉപജില്ല സംഘടനാ സെക്രട്ടറിപ്രഭൂ അമ്പലപ്പുഴ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി രക്ഷാധികാരി- മാങ്കുളം ജി. കെ. നമ്പൂതിരി,അദ്ധ്യക്ഷന്‍- മുരുകന് പാളയത്തില്‍, ഉപാദ്ധ്യക്ഷന്മാര്-അമ്പലപ്പുഴ സുരേഷ് വര്‍മ്മ, അനില്‍ കാവാലം, കാര്യാദ്ധ്യക്ഷന്‍-ശ്രീകുമാര്‍ കായംകുളം, പൊതു കാര്യദര്‍ശ്ശി-കലാമണ്ഡലം ജിഷ്ണു പ്രതാപ്, സഹ കാര്യദര്‍ശി-പ്രഫ .കെ .എം വിഷ്ണുനമ്പൂതിരി, കാര്യദര്‍ശി-ആര്. സിബി പറവൂര്‍, കോശാദ്ധ്യക്ഷന്‍-ലക്ഷ്മീകാന്ത, സമിതി അംഗം- വിനോദ് കുമാര്‍, സംഘടനാ സെക്രട്ടറി-കണ്ണന് തലവടി എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: