കൊടുങ്ങല്ലൂര്‍: തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയുണ്ടായ കനത്ത മഴയിലും കാറ്റിലും പത്തോളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു.
മേത്തല, അഴീക്കോട് വില്ലേജ് പരിധിയിലെ വി.പി.തുരുത്ത്, തിരുവഞ്ചിക്കുളം, ടി.കെ.എസ്.പുരം, കടുക്കച്ചുവട്, പടന്ന, പാലിയം തുരുത്ത്, അഴീക്കോട് പ്രദേശങ്ങളിലാണ് കാറ്റ് നാശം വിതച്ചത്.
മിക്ക വീടുകള്‍ക്കു മുകളിലും മരം വീണു. പഴക്കമുള്ള രണ്ടു വീടുകള്‍ക്ക് കനത്ത നഷ്ടം സംഭവിച്ചു. മറ്റു വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: