തൃശൂര്‍: വ്രതശുദ്ധിയുടെ നിറവില്‍ മുസ്ലീം സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ഒരുമാസം നീണ്ടുനിന്ന റംസാന് വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തികുറിച്ച് ജില്ലയിലെ വിവിധ ജുമാമസ്ജിദുകളിലും പ്രത്യേകം തയ്യാറാക്കിയ ഈദ്ഗാഹുകളിലും ആയിരങ്ങള്‍ അനുഷ്ഠാനപൂര്‍വം നിസ്കാരകര്മ്മങ്ങള് അനുഷ്ഠിച്ചു.
പരസ്പരം ആലിംഗനം ചെയ്തും ആശംസകള്‍ നേര്‍ന്നും സന്തോഷം പങ്കുവെച്ചു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ്, ചേലക്കര, കുന്നംകുളം എന്നിവിടങ്ങളില്‍ ഈദ് നമസ്കാരത്തിന് വന്‍തിരക്ക് അനുഭവപ്പെട്ടു.
തൃശൂര്‍ എംഇസി സെന്ററില്‍ നടന്ന ഈദ് നമസ്കാരചടങ്ങില് ജില്ലാകളക്ടര്‍ എ.കൗശികന്,തൃശൂര്‍ സത്സംഗത്തിന്റെ പ്രതിനിധികളായ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം.മാധവന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
ചാലക്കുടി: ടൗണ്‍ ജുമാമസ്ജ്ദില്‍ നടന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ലത്തീഫ് മുസ്ലീയാര്‍,ടൗണ്‍ ഇമാം ഹാജി ഹുസൈന് ബാഖവി തുടങ്ങിയവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: