തൃശൂര്‍: അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തിന്റെ വാര്‍ഷികാചരണം തൃശൂര്‍ അസോസിയേഷന് ഓഫ് എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന പ്രസിഡണ്ട് എം.രാജശേഖരപണിക്കര്‍ ഉദ്ഘാടനം ചെയ്തു.
അടിയന്തിരാവസ്ഥക്കാലത്ത് നടന്ന സമരപോരാട്ടങ്ങള്‍ രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കുക, ക്രൂരമായ പീഢനങ്ങള്‍ക്ക് വിധേയമായവര്‍ക്ക് ആവശ്യമായ ധനസഹായവും പെന്‍ഷനും ചികിത്സാചിലവുകളും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
അസോസിയേഷന് ജില്ലാപ്രസിഡണ്ട് പി.എസ്.ശ്രീരാമന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി.ഗോപാലകൃഷ്ണന്, ജനതാദള്‍ എസ് നേതാവ് മോഹനന് അന്തിക്കാട്, സുരേന്ദ്രന് ഐനിക്കുന്നത്ത്, എ.സി.കൃഷ്ണന്, അഡ്വ. സി.നിവേദിത, എ.പി.ഭരത്കുമാര്‍, കെ.ഗോപിനാഥന്, എം.ബി.ഹരിനാരായണന്, പി.എസ്.അനന്തനാരായണന്‍, ടി.പി.നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: