കറാച്ചി: പാക്കിസ്ഥാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ നാലു പേര് കൂടി മരിച്ചതോടെ മരണസംഖ്യ 157 ആയി. ഞായറാഴ്ച രാത്രിയിലാണ് അപകടം.
കറാച്ചിയില്‍ നിന്ന് ലാഹോറിലേക്ക് പോയ ടാങ്കര്‍ ബഹവല്പൂറിന് സമീപം നിയന്ത്രണം വിട്ട് റോഡിലേയ്ക്ക് മറിയുകയായിരുന്നു. ഇന്ധനം ചോര്‍ന്ന് റോഡിലേയ്ക്ക് ഒഴുകി. ഓടിക്കൂടിയ ഗ്രാമവാസികള്‍ പെട്രോള്‍ ശേഖരിക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് മുള്‍ട്ടാനിലെ നിഷ്ടര് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ അമ്പതിലേറെപ്പേര്‍ ഈ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: