ന്യൂദല്‍ഹി: സിക്കിം അതിര്‍ത്തി ലംഘിച്ചു ചൈനീസ് സൈന്യം പ്രകോപനം സൃഷ്ടിച്ചു. സിക്കിം-ഭൂട്ടാന്-തിബറ്റ് അതിര്‍ത്തിയായ ദോക ലാ മേഖലയിലാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്.
ഇന്ത്യന്‍ സൈന്യം തടഞ്ഞതോടെ നേരിയ സംഘര്‍ഷാവസ്ഥ സംജാതമായിട്ടുണ്ട്. ഇന്ത്യയുടെ രണ്ടു ബങ്കറുകള്‍ തകര്‍ത്തു . ഇരു സൈന്യവും ഫ്ളാഗ് മീറ്റിംഗ് വിളിച്ചെങ്കിലും തീരുമാനമായില്ല.
ജമ്മു കശ്മീരിലെ ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെ 4,057 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ളത്. സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം പുതിയ ബങ്കറുകള്‍ സ്ഥാപിച്ചതാണ് ചൈനീസ് സൈന്യത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: