ന്യൂദല്‍ഹി: എന്‍ഡിഎ യുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദ് തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ബുധനാഴ്ച ശ്രീനഗര്‍ സന്ദര്‍ശിക്കും.
കശ്മീരിലെ എംഎല്‍എമാരോടും എംപിമാരോടും അദ്ദേഹം വോട്ട് അഭ്യര്‍ത്ഥിക്കും. കേന്ദ്ര മന്ത്രിമാരായ എം വെങ്കയ്യ നായിഡു, ജിതേന്ദ്ര സിങ്ങ്, ജമ്മു കാശ്മീരിന്റെ ചുമതലയുളള ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടാകും. പിഡിപിക്കൊപ്പം ബിജെപി അധികാരം പങ്കിടുന്ന സംസ്ഥാനമാണ് ജമ്മു കശ്മീര്‍.
ഈമാസം 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കോവിന്ദ് 25 ന് ഉത്തര്‍പ്രദേശില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്.മുന്‍ ലോകസഭാ സ്പീക്കര്‍ മീരാ കുമാറാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: