ആലുവ: കനത്ത മഴയില്‍ പിവിസി പൈപ്പ് നിര്‍മ്മാണ ഫാക്ടറി കെട്ടിടം ഭൂമിക്കടിയിലേക്ക് താഴ്ന്നു. അശോകപുരം അന്ന പോളിമേഴ്സ് എന്ന സ്ഥാപനത്തിന്റെ കെട്ടിടമാണ് താഴ്ന്നത്. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. കോണ്‍ക്രീറ്റ് കെട്ടടിത്തിന്റ ഭൂരിഭാഗവും ഭൂമിക്കടിയിലായി. കെട്ടിടത്തിന്റെ മുകളിലുണ്ടായിരുന്ന ഷീറ്റ് മേഞ്ഞ ഭാഗമാണ് പുറത്ത് കാണാനാകുന്നത്.
സ്ഥാപനത്തിലെ തൊഴിലാളികളെല്ലാം താമസ സ്ഥലത്തായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. കെട്ടിടത്തിനകത്ത് ഉണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ യന്ത്ര സാമഗ്രികള്‍ ഭൂമിക്കടിയിലായി. സ്ഥാപനം ഇന്‍ഷൂറര്‍ ചെയ്യാത്തതിനാല്‍ ഉടമയ്ക്ക് ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. തരിശായി കിടന്ന പാടശേഖരത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപനം നിര്‍മ്മിച്ചത്. സമീപത്ത്കൂടെ മഴ വെള്ളം ഒഴുകുന്നതിന് വലിയ കാനയുമുണ്ട്. വെള്ളം കെട്ടി നിന്നതിനാലാകാം കെട്ടിടം താഴ്ന്ന് പോയതെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: