ചങ്ങനാശേരി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി. സുകുമാരന്‍ നായര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ പെരുന്നയിലെ പ്രതിനിധിസഭാ മന്ദിരത്തില്‍ നടന്ന എന്‍എസ്എസ് ബജറ്റ് സമ്മേളനത്തിലാണ് അദ്ദേഹത്തെ എതിരില്ലാതെ തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് സുകുമാരന്‍ നായര്‍ ജനറല്‍ സെക്രട്ടറിയാകുന്നത്. ട്രഷററായി ഡോ.എം. ശശികുമാറിനെയും സമ്മേളനം തെരഞ്ഞെടുത്തു.
എന്‍എസ്എസ് നായകസഭയിലേക്ക് ഒഴിവുണ്ടായിരുന്ന ഒമ്പതു സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. എതിരില്ലാതെയാണ് എല്ലാവരും തെരഞ്ഞെടുക്കപ്പെട്ടത്. ജി. സുകുമാരന്‍നായര്‍ (ചങ്ങനാശേരി), അഡ്വ.എന്‍.വി. അയ്യപ്പന്‍പിള്ള (കരുനാഗപ്പള്ളി), കലഞ്ഞൂര്‍ മധു, ചിതറ എസ്. രാധാകൃഷ്ണന്‍നായര്‍ (ചടയമംഗലം), കെ.കെ. പത്മനാഭപിള്ള (അമ്പലപ്പുഴ), ഡോ.സി.ആര്. വിനോദ്കുമാര്‍ (വൈക്കം), വി.എ. ബാബുരാജ് (നെടുമങ്ങാട്), ആര്. ബാലകൃഷ്ണപിള്ള (പത്തനാപുരം), ജി. തങ്കപ്പന്‍പിള്ള (കൊട്ടാരക്കര).
പ്രതികരിക്കാൻ ഇവിടെ എഴുതുക: