വാഷിങ്ടണ്‍: ഇന്ത്യാ സന്ദര്‍ശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചു. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സന്ദര്‍ശന തീയതി അടക്കമുള്ളവ തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തെ കുടുംബസമേതം ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി വ്യക്തമാക്കിയത്. ആഗോള സംരഭകത്വ പരിപാടികളുമായി ബന്ധപ്പെട്ട് മോദി, ട്രംപിന്റെ മകൾ ഇവാൻകയെയും ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ട്രംപിനും കുടുംബത്തിനും ആതിഥ്യമരുളാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോദി പറഞ്ഞു. വൈറ്റ്ഹൗസില്‍ നടത്തിയ ഊഷ്മളമായ സ്വീകരണത്തിന് ട്രംപിനോടും രാജ്യത്തെ പ്രഥമ വനിതയോടും നന്ദി പറയുന്നുവെന്നും മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: