കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന തരത്തില്‍ ഉണ്ടായ അഭിപ്രായ പ്രകടനങ്ങള്‍ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണെന്ന് സംഘടന കുറ്റപ്പെടുത്തി.
കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യന്‍ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഘടന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണുള്ളത്.ഈ…
Posted by Women in Cinema Collective on Monday, June 26, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: