തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പോലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രചാരണങ്ങളാണ് കേസുമായി ബന്ധപ്പെട്ട് നടക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നടക്കുന്നതും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലങ്കോട് മുതലമടയിലെ അംബേദ്കര്‍ കോളനി സന്ദര്ശിക്കാനെത്തിയപ്പോഴാണു സുരേഷ് ഗോപി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങളാണെന്ന് പോലീസിന് കൃത്യമായി അറിയാം. അവര്‍ സംഭവത്തിന്റെ വിവിധ വശങ്ങള് പരിശോധിച്ചുവരികയാണ്. അന്വേഷണത്തെ വഴിതെറ്റിക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തനവും ഇത്തരത്തില്‍ അന്വേഷണത്തിന്റെ ദിശ വഴിമാറ്റുന്ന തരത്തിലാകരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: