പേരൂര്‍ക്കട: ജില്ലാപഞ്ചായത്തിന്റെ നിസ്സംഗതമൂലം പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയില്‍ എച്ച്എംസി യോഗം കൂടുന്നില്ല. വികസനകാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കേണ്ട ആശുപത്രി വികസന സമിതി യോഗം കൂടിയിട്ട് ഒന്‍പത് മാസങ്ങള്‍ പിന്നിട്ടു. എല്ലാമാസവും യോഗം കൂടണമെന്നിരിക്കെയാണ് ഈ നിസംഗത. കഴിഞ്ഞതവണ ഹര്‍ത്താലിനെത്തുടര്‍ന്ന് യോഗം മാറ്റിവച്ചിരുന്നു. ഇന്നലെ അവധിദിനയായതിനാല് യോഗം കൂടാന്‍ സാധിച്ചില്ല.
പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുകയും ഡോക്ടര്‍മാരുടെ കുറവ് ആശുപത്രിയില്‍ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ എച്ച്എംസി യോഗം വിളിച്ചു ചേര്‍ക്കുന്നതില്‍ ജില്ലാപഞ്ചായത്തിന്റെ കെടുകാര്യസ്ഥതയാണ് ഇതു സൂചിപ്പിക്കുന്നത്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഉള്‍പ്പെടുന്ന ഓരോരുത്തരാണ് എച്ച്എംസിയില്‍ ഉണ്ടാകുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ആശുപത്രി സൂപ്രണ്ട്, ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തുന്ന യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളാറുണ്ട്. യോഗം കൂടാതിരിക്കുന്നത് ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: