തിരുവനന്തപുരം ന്മ സംസ്ഥാനത്തു കാലവര്‍ഷം ശക്തമായതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി. ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്. പലയിടത്തും കൃഷിനാശമുണ്ടായി. കട്ടപ്പനയ്ക്കു സമീപം കാഞ്ചിയാര്‍ പഞ്ചായത്തിലെ പടുകയില്‍ രണ്ടു തവണ ഉരുള്‍പൊട്ടി. ഒന്നര ഏക്കറിലെ കൃഷി നശിച്ചു. ആളപായം ഇല്ല.
കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു.ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകളും തുറന്നു.
കാഞ്ചിയാറിന് സമീപം ഉരുള്‍പൊട്ടി ഒരേക്കറോളം സ്ഥലത്തെ കൃഷി നശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: