കൊച്ചി: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ശുദ്ധജല സംഭരണി (വാട്ടര്‍ പ്യൂരിഫയര്‍) ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പൊതുപ്രവര്‍ത്തകനായ വിഷ്ണുമോഹനാണ് പ്യൂരിഫയര്‍ സൗജന്യമായി നല്‍കിയത്. സിഎംഒ ഡോ.സി.ബി. സജീവ്കുമാര്‍, മെഡിക്കല്‍ ഓഫീസര്‍, മഞ്ജുമിത്ര, ബിജെപി ട്രേഡ് സെന്റര്‍ ജോ.കണ്‍വീനര്‍ എസ്. മനോജ്, ആശുപത്രി വികസന സമിതി അംഗം പി. ശിവശങ്കരന് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സൗജന്യമായി സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫയറിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു ഡോ.സി.ബി. സജീവ് കുമാര്‍, വിഷ്ണു മോഹന്‍, പി. ശിവശങ്കരന്, മഞ്ജു മിത്ര, എസ്.മനോജ് എന്നിവര്‍ സമീപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: