കൊച്ചി: ജില്ലയില്‍ നിന്നും 2017 മാര്‍ച്ചില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ടെക്നിക്കല്‍ സ്കൂള്‍ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച സ്കൂളുകളെയും വിദ്യാര്‍ത്ഥികളെയും ജില്ലാ പഞ്ചായത്ത് ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് അദ്ധ്യക്ഷനായി.
ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്സണായ ജാന്‍സി ജോര്‍ജ്ജ്, വികസന സമിതി ചെയര്‍പേഴ്സണ്‍. ഡോളി കുര്യാക്കോസ്, പൊതുമരാമത്ത് സമിതി ചെയര്മാന് അയ്യപ്പന്‍കുട്ടി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. അഡ്വ. ചാര്‍ളിപോള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: