ലണ്ടന്‍: മുന്‍ ടെന്നീസ് താരം ജോണ്‍ മെക്കന്റോയുടെ അപകീര്‍ത്തി പരാമര്‍ശത്തിന് മറുപടിയുമായി സെറീന വില്യംസ് രംഗത്ത്.
സെറീന വില്ല്യംസ് മികച്ച കളിക്കാരിയാണെന്ന കാര്യത്തില്‍ സംശയമില്ല.എന്നാല്‍ പുരഷന്മാരുമായി മത്സരിച്ചാല്‍ സെറീനയ്ക്ക് ഏഴുനൂറാം സ്ഥാനത്തെത്താനെ കഴിയൂയെന്ന് കഴിഞ്ഞ ദിവസം ഒരു റേഡിയോ പരിപാടിയില്‍ മെക്കന്റോ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സെറീന പ്രതികരിച്ചത്.
പ്രിയപ്പെട്ട ജോണിന്.ഞാന്‍ നിങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയരുത്.നിങ്ങള്‍ പറയുന്ന താരങ്ങളുമായി ഞാന്‍ ഇതുവരെ ടെന്നീസ് കളിച്ചിട്ടില്ല. എനിക്ക് അതിന് സമയവുമില്ല. ഞാന്‍ ഗര്‍ഭിണിയാണ്.എന്റെ സ്വകാര്യതയെ മാനിക്കൂയെന്ന് സെറീന ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: