: കൊട്ടിയൂര്‍ വൈശാഖോത്സവ സമയത്ത് അവശരായ ഭക്തരെ ആശുപത്രിയില്‍ എത്തിക്കാനായി ഭക്തരുടെ ആവശ്യാനുസരണം ചെന്നൈയില്‍ നിന്നെത്തിയ കൃഷ്ണമൂര്‍ത്തിയും കുടുംബവും കൊട്ടിയൂര്‍ ദേവസ്വത്തിന് ആംബുലന്‍സ് വഴിപാടായി നല്കി. ഇക്കരെ കൊട്ടിയൂരിലെ ദേവസ്വം ഓഫീസില്‍ നടന്ന ചടങ്ങ് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി ആംബുലന്‍സിന്റെ താക്കോല്‍ ഏറ്റുവാങ്ങി കൊട്ടിയൂര്‍ ഏക്സിക്യൂട്ടീവ് ഓഫീസര്‍ ഒ.വി രാജനു നല്കി. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ പി.പ്രേംകുമാര്‍, പി.ആര് ലാലു, കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്, കെ.കുഞ്ഞിരാമന്, നാരായണന് കൂടത്തില്‍, പി.എസ് മോഹനന്, വിനയകുമാര്‍ മണത്തണ തുടങ്ങിവര്‍ പങ്കെടുത്തു. ചെന്നൈയില്‍ നിന്നുള്ള വ്യവസായി കൂടിയാണ് കൃഷ്ണമൂര്‍ത്തിയും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: