കാഞ്ഞാര്‍: പന്നിമറ്റത്ത് മണ്ണിടിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. മാരിയില്‍ സുരേന്ദ്രന്റെ ഭാര്യ രാധ (48)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. വീടിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ രാധയുടെ നെഞ്ചിന്റെ ഭാഗം വരെ മണ്ണിനടിയിലായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ വാര്‍ഡ് മെമ്പര്‍ രാജു കുട്ടപ്പന്റെ നേതൃത്വത്തില്‍ അരമണിക്കൂര്‍ പണിപ്പെട്ടാണ് രാധയെ മണ്ണില്‍ നിന്നും പുറത്തെടുത്തത്. കഴിഞ്ഞവര്‍ഷവും ഇവരുടെ വീടിന്റെ ഒരു ഭാഗം മണ്ണിടിഞ്ഞ് തകര്‍ന്നിരുന്നു. നാട്ടുകാരാണ് വീട് പുനര്‍നിര്‍മ്മിച്ച് നല്‍കിയത്.
പരിക്കേറ്റ രാധയെ പന്നിമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാര്‍ രാധയെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: