ചെറുതോണി: വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് ഒരാള്‍ക്ക് പരിക്ക്. ചെറുതോണി വെള്ളക്കയം ഭാഗത്ത് മരം കടപുഴകി വീണ് നാലംഗ കുടുംബത്തിലെ ഒരാള്‍ക്ക് പരിക്കേറ്റു.
കുറ്റാക്കുടിയില് മോഹനനന്റെ മകന് അഖില്‍ (24) നാണ് പരിക്കേറ്റത്. പുലര്‍ച്ചെ മൂന്ന് മണിയോടെ വന്‍ ശബ്ദത്തോടെ മരം വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന വീട്ടുകാര്‍ നിലവിളിച്ചു കൊണ്ട് വീടിന് പുറത്തേക്ക് ഓടി. സംഭവത്തില്‍ പരിക്കേറ്റ അഖിലിനെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റിന്റെ മുകളിലേക്ക് വീണ മരം വെട്ടിമാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: