തലശ്ശേരി: തലശ്ശേരിയില്‍ ഇന്നലെ നടന്ന തീരദേശ പോലീസ് സ്റ്റേഷന് ഉദ്ഘാടന ചടങ്ങില്‍ നിന്ന് വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രന് വിട്ടുനിന്നു. തന്റെ അനുവാദമില്ലാതെ ക്ഷണക്കത്തില്‍ പേര് അച്ചടിച്ചതിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇത് തന്നെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് മുല്ലപ്പള്ളി പ്രതികരിച്ചത്. എന്നാല്‍ മുല്ലപ്പള്ളിയെ നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നാണ് പോലീസ് അധികൃതര്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: